കല്‍പേനി പുതിയ വെസല്‍ ഹബ്ബ്
ആന്ത്രോത്ത് ദ്വീപിന് പുറമെ കല്‍പേനി ദ്വീപ് കൂടി വെസല്‍ ഹബ്ബാകുന്നു. കൊച്ചിയില്‍ നിന്നും ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപ് കൂടിയാണ് കല്പേനി. ഇന്നലെ (13/12/2014) കൊച്ചിയില്‍ നിന്ന്‍ രാവിലെ ഏഴരയോട് കൂടി പുറപ്പെട്ട അതിവേഗ കപ്പല്‍ എച്ച്‌എസ്‌സി ചെറിയപാണി ഉച്ചക്ക് മൂന്നരയോട് കൂടി കല്‍പേനി കടല്‍ പാതയില്‍ പ്രവേശിച്ചു. നാലുമണിയോടെ ലഗൂണില്‍ പ്രവേശിക്കുകയും പാസഞ്ചര്‍ ജെട്ടിയില്‍ ബെര്‍ത്ത് ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ മധുരപലഹാരം വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു. തെരെഞ്ഞെടുപ്പ് വേളയില്‍ എംപി പ്രഖ്യാപിച്ച കല്പേനി വെസല്‍ ഹബ്ബ് യാഥാര്‍ത്ഥ്യമായതായി പ്രഖ്യാപിച്ച് എന്‍സിപി ഭാരവാഹികളും മധുരപലഹാരം വിതരണം ചെയ്തു. എന്‍സിപി നേതാവ് ആലിബാബ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുതിയ വെസല്‍ ഹബ്ബ് ആന്ത്രോത്തിലെ തിരക്ക് പരിഹരിക്കുമെന്ന് എന്‍സിപി ആന്ത്രോത്ത് ഘടകം യൂത്ത് ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.