രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തിപ്പ്-അമൃതയെ പിന്നിലാക്കി ഇഖ്റഅ
കവരത്തി(10.10.14):- കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അഗത്തി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തിച്ച് വരുന്ന അമൃത ഹോസ്പിറ്റല്‍ ഇനി മുതല്‍ കോഴിക്കോടുള്ള ഇഖ്റഅ ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ നടത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. അഗത്തി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നടത്തിപ്പിനായുള്ള 2014-15 വര്‍ഷത്തേക്കുള്ള ഇ-ടെന്‍ഡര്‍ മുഖേന അമൃതയും ഇഖ്റഅ അടക്കം രണ്ട് ഗ്രൂപ്പുകളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കോഴിക്കോട് ഇഖ്റഅ 78 ലക്ഷംവും കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് 92.9 ലക്ഷവുമാണ് ടെന്‍ഡര്‍ ഇട്ടിരുന്നത്. ഇതോടെ ഇതില്‍ കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച ഇഖ്റ'ക്ക് നടത്തിപ്പ് ചുമതല കിട്ടുമെന്ന് ഏറെക്കുറേ ഉറപ്പായി. എന്നാല്‍ 14 ആം തിയതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന ടെന്‍ഡര്‍ ഇവാലുവ്യേഷന്‍ കമ്മിറ്റിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം ഉറപ്പിക്കാനാവുക. പരിശോധനാ സമയത്ത് എന്തെങ്കിലും അപര്യാപ്തത കാണുന്ന പക്ഷം ആ പാര്‍ട്ടിയുടെ ടെന്‍ഡര്‍ തള്ളുകയാണ് ചെയ്യാറ്.