DweepDiary.com | ABOUT US | Saturday, 27 April 2024

സമസ്ത (ചേളാരി) പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

In main news BY Admin On 28 July 2014
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7, 8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലെ മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,24,007 വിദ്യാര്‍ത്ഥികളില്‍ 2,16,379 പേര്‍ പരീക്ഷക്കിരുന്നവരില്‍ 2,03,125 പേര്‍ വിജയിച്ചു (93.87%). ഒരു വിഷയത്തില്‍ പരാജയപ്പെടുകയോ, ആപ്‌സെന്റ്റാവുകയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2014 ഓഗസ്റ്റ് 17ന് ഞായറാഴ്ച സേ പരീക്ഷ നടത്തുവാനും പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. 2014 ഓഗസ്റ്റ് 12 വരെ അപേക്ഷ നല്‍കുന്നതിന് അവസരം അനുവദിക്കും. 80 രൂപയാണ് ഫീസ്. നിശ്ചിത ഫോറത്തിലാവണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ക്ക് ലിസ്റ്റിന്റെ കൂടെ അപേക്ഷാ ഫോറം എല്ലാ മദ്‌റസകളിലും എത്തിക്കും. www.samastha.info എന്ന സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ചേളാരി പരീക്ഷാ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പുത്തനഴി മൊയ്തീന്‍ ഫൈസി സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY