വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുമാറ്റിയത് പുനപരിശോധിക്കണം: ഡോ. മുഹമ്മദ് സാദിഖ്

കവരത്തി: ഡോ.കെ.കെ മുഹമ്മദ് കോയ, ബി ഉമ്മ സ്കൂള്‍, പി.എം സഈദ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റിയ ഭരണകൂട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തയച്ചു. ഡോക്ടര്‍ മുഹമ്മദ് കോയ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിലെ ആദ്യ ചീഫ് കൗണ്‍സിലറും എച്ച്.എം.എസി, എ.എ.സി, പ്രദേശ് കൗണ്‍സില്‍ അംഗവും. ദ്വീപിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി 2008ല്‍ ജില്ലാപഞ്ചായത്തും സ്കൂള്‍ മാനേജേമന്റും ഡോ.കെ.കെ മുഹമ്മദ് കോയ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന് പോരിടുകയായിരുന്നു. അത് അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ അംഗീകരിക്കുകയും ലക്ഷദ്വീപ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കല്പേനിയില് നിന്ന് എസ്.എസ്.എല്‍.സി പാസായ ആദ്യ വനിതാ അധ്യാപികയായ ബീ ഉമ്മയുടെ മരണശേഷം ജനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഗവണ്മെന്റ് ബി ഉമ്മ മെമോറിയല്‍ ജെബി സ്കൂള്‍ കല്പേനി എന്ന പേര് നല്‍കിയത്. മുമ്പ് മുന്‍ കേന്ദ്ര മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി.എം സഈദിന്റെ പേര് ആന്ത്രോത്ത് കോളേജില്‍ നിന്ന് എടുത്തുമാറ്റി. തദ്ദേശ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും ആലോചിക്കാതെ ജനങ്ങളുടെ പ്രാദേശിക വികാരത്തിന് വിരുദ്ധമായി ഭരണകൂടം ലക്ഷദ്വീപിലെ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റിയത് ഖേദകരമെന്ന് ഡോ. സാദിഖ് കത്തില്‍ പറയുന്നു.
ദ്വീപില്‍ പേരില്ലാത്ത നിരവധി സ്കൂളുകളും ഓഫീസ് കെട്ടിടങ്ങളും ഉണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര സമര സേനാനികളുടെ പേരുകള്‍ ഇടാതെ ലക്ഷദ്വീപിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ എടുത്തുമാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ഭരണകൂടത്തിന്റെ തീരുമാനം പുനപരിശേധിക്കണം പുനര്‍ നാമകരണം ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെയും പേരുകള്‍ പുനസ്ഥാപിക്കണം എന്നും ജെ.ഡിയു സംസ്ഥാന പ്രസിഡന്റ് സാദിഖ് കത്തില്‍ ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ