DweepDiary.com | ABOUT US | Friday, 26 April 2024

പുതിയ പഞ്ചായത്ത് റെഗുലേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

In main news BY P Faseena On 27 November 2022
കവരത്തി: ലക്ഷദ്വീപില്‍ പുതിയതായി നിലവില്‍ വന്ന പഞ്ചായത്ത് റെഗുലേഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി. അബ്ദുല്‍ഖാദര്‍, ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ അബ്ബാസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
പുതിയ റെഗുലേഷനിലെ പല സെക്ഷനുകളും ഭരണഘടനാ വിരുദ്ധമാണ്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഒന്നും പരിഗണിച്ചില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. നിലവിലുള്ള പഞ്ചായത്ത് റെഗുലേഷനെതിരെ ഒരു പരാതിയൊ പ്രശ്‌നമൊ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം പഞ്ചായത്ത് സംവിധാനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്നതാണെന്നും പുതിയ റെഗുലേഷന്‍ റദ്ധാക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കവരത്തി സ്വദേശിയായ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദ് അടങ്ങുന്ന അഡ്വക്കേറ്റ്‌സ് സംഘമാണ് ഹര്‍ജിയില്‍ ഹാജരാകുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY