DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു

In main news BY P Faseena On 17 August 2022
കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയിൽ 76-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. "ആസാദി കാ അമൃത് മഹോത്സവ്" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികാഘോഷത്തിന് ലക്ഷദ്വീപിൽ ഒരു വർഷം മുമ്പ് തുടക്കം കുറിച്ചിരുന്നു. ഇത്തവണ ദ്വീപുകളിലെ എല്ലാ വീടുകളിലും 'ഹർ ഘർ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ആഗസ്ത് 9 മുതൽ ദേശീയ പതാക ഉയർത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻബരസു ഐ.എ.എസ്, ജില്ലാ കളക്ടർ രാകേഷ് മിൻഹാസ്, തുടങ്ങിയവർ ഓഗസ്റ്റ് 15 ന് രാവിലെ 9മണിക്ക് ദേശീയ പതാക ഉയർത്തിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷം ആരംഭിച്ചത്.
വിവിധ സേന മേധാവികൾ, പോലീസ്, വിവിധ വകുപ്പുകളുടെ ഡയറക്ടർമാരും പ്രമുഖ വ്യക്തിത്വങ്ങളും ആഘോഷത്തിൽ പങ്കാളികളായി. ത്രിവർണ പതാക ഉയർത്തിയതിനു ശേഷം അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻബരസു ഐ.എ. എസ് പൊതുജനങ്ങളെ അഭിസംബോധനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദ്വീപുകളിൽ നടന്ന വിവിധ പരിപാടികളും, ജനപങ്കാളിത്തതേയും കുറിച്ച് പ്രസംഗത്തിൽ പ്രകീർത്തിച്ചു. തുടർന്ന് സ്വാതന്ത്ര്യ ദിന പരേഡും മാർച്ച് പാസ്റ്റും നടന്നു. വിവിധ സ്‌കൂളുകളിലെ എൻ.സി.സി കേഡറ്റുകളുടെ പ്രകടനം മികവുറ്റ അഭ്യാസപ്രകടനങ്ങളിലൂടെ ആകർഷണമായി. തുടർന്ന് പരേഡ് പരിശോധനയ്ക്കായി ചുവന്ന പരവതാനിയിലൂടെ തുറന്ന ജീപ്പിൽ പോലീസ് മേധാവിക്കൊപ്പംഅഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻബരസു ഐ.എ. എസ് എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ശേഷം ദ്വീപിലെ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് നടന്നു. വിവിധ സേന വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും റാലിയും നടന്നു. ആഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടി പടിഞ്ഞാറൻ ജെട്ടിക്ക് സമീപം പഞ്ചായത്ത് സ്റ്റേജിൽ നടന്നു. വിവിധ സ്‌കൂൾ-കോളേജ് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വാതന്ത്ര്യ ദിനത്തെ വർണാഭമാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY