യാത്രാ ദുരിതത്തിന് ആശ്വാസമാകുന്നു; ലഗൂൺ കപ്പൽ സർവ്വീസ് ആരംഭിക്കുന്നു

കൊച്ചി: ലക്ഷദ്വീപ് ജനതയുടെ യാത്രാ ദുരിതത്തിന് അറുതിയാകുന്നു. എം.വി.ലഗൂൺ നാളെമുതൽ സർവീസ് ആരംഭിക്കും.നാളെ 15.07.22 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ ആദ്യം മിനിക്കോയ് ദ്വീപിലേക്കാണ് പോകുന്നത്. 17 ന് തിരിച്ചെത്തിയാൽ 18 ന് പുറപ്പെട്ട് 19-കൽപേനി,ആന്ത്രോത്ത് 20-കവരത്തി, അഗത്തി 21 ന് കൊച്ചി എന്ന നിലക്കാണ് ആദ്യ രണ്ട് ഷെഡ്യൂൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ലക്ഷദ്വീപിലേക്കുള്ള യാത്രാ സർവ്വീസിനുള്ള രണ്ട് വലിയ കപ്പലുകൾ ഉൾപ്പെടെ മൂന്ന് കപ്പലുകൾ ഉടൻ അറ്റകുറ്റപണി പൂർത്തിയാക്കി സർവ്വീസ് യോഗ്യമാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് അടിയന്തരമായി നടപടികൾ തീർത്തത്.
കോറൽസ്, അറേബ്യൻസീ എന്നീ കപ്പലുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഡോക്കിൽ കയറ്റിയ കപ്പലുകളുടെ അറ്റകുറ്റപണി കഴിഞ്ഞ് ഇറങ്ങിയാൽ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിച്ചത് കോടതി അന്ന് രേഖപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിലേക്ക് യാത്രക്ക് വേണ്ടത്ര കപ്പൽ സർവീസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കൽപേനി ദ്വീപ് സ്വദേശി ഡോ. മുഹമ്മദ് സാദിഖ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മുപ്പത്തിയെട്ടാമത് സുബ്രതോ മുഖര്‍ജി കപ്പ് ടൂര്‍ണമെന്റിന് തുടക്കമായി
- കിൽത്താൻ പോലീസ് സ്റ്റേഷന് മുമ്പിൽ മണ്ണിൽ തട്ടിയ നിലയിൽ ദേശീയ പതാക
- ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു
- ദേശീയ പതാകയോട് അനാദരവ്; ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു
- ലക്ഷദ്വീപ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍