DweepDiary.com | ABOUT US | Friday, 26 April 2024

യാത്രസൗകര്യമില്ലാതെ ദ്വീപില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി വിദ്യാഭ്യാസ വകുപ്പ്

In main news BY P Faseena On 26 May 2022
കവരത്തി: യാത്രസൗകര്യം ലഭിക്കാതെ വിവിധ ദ്വീപുകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ് ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. മെയ് 25ന് വിദ്യാഭ്യാസ ഡയറക്ടര്‍ രാഗേഷ് സിംഗള്‍ ഡാനിക്‌സ് പുറത്തിറക്കിയ ഉത്തരവിലാണ് ബന്ധപ്പെട്ട എല്ലാ രേഖകള്‍ സഹിതം ednesttutl@gmai.com എന്ന ഇമെയില്‍ അഡ്രസ്സ് വഴി രജിസ്റ്റര്‍ ചെയ്യാം എന്ന് പറയുന്നത്. വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അക്കാദമിക് വീങ് മുഹമ്മദ് അസ്ഹറുദ്ധാന്‍ ഷാഹിദ് പി.എസ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY