DweepDiary.com | ABOUT US | Friday, 26 April 2024

എല്‍.സി.എം.എഫ് തെരഞ്ഞെടുപ്പ്: എന്‍.സി.പിക്ക് മിന്നും വിജയം

In main news BY P Faseena On 25 May 2022
കവരത്തി: ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ഫെഡറേഷന്റെ(എല്‍.സി.എം.എഫ്) 2022-27വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് വിജയം. കഴിഞ്ഞ ദിവസം കവരത്തി ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലെ തെരഞ്ഞെടുപ്പിലാണ് എന്‍.സി.പി ആധിപത്യം ഉറപ്പിച്ചത്. എന്‍.സി.പി പാനലില്‍ മത്സരിച്ച ആന്ത്രോത്ത് ദ്വീപ് സ്വദേശി കോയമ്മക്കോയ പ്രസിഡന്റും കവരത്തി ദ്വീപ് സ്വദേശി മൊഹ്‌സിന്‍ പണ്ടാരിപുര വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തു.
നേരത്തെ എ.റ്റി.ഐലെ ഒന്നാംനിലയിലെ ഹാളില്‍ യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രായമുള്ള എം.പി.സി അടക്കമുള്ള സി ക്ലാസ്സ് മെമ്പര്‍മാര്‍ ഒന്നാം നിലയില്‍ നിന്നും മാറ്റണമെന്ന് രേഖമൂലം ആവശ്യപ്പെട്ടപ്പോള്‍ കവരത്തി ഗേള്‍സ് ഹൈസ്‌കൂളിലേക്ക് യോഗം മാറ്റി.
എ ക്ലാസ്സ് മെമ്പര്‍മാരില്‍ 6 സീറ്റ് എന്‍.സി.പിക്ക് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 4 സീറ്റാണ് ലഭിച്ചത്. രണ്ട് ബി ക്ലാസ്സ് മെമ്പര്‍മാരുടെ സീറ്റിലേക്ക് എന്‍.സി.പി ഭരണം നടത്തുന്ന കില്‍ത്താന്‍, ചെത്‌ലത്ത് സര്‍വീസ് സൊസൈറ്റി പ്രതിനിധികളെ തെരെഞ്ഞെടുത്തു. സി ക്ലാസ്സ് മെമ്പര്‍മാരില്‍ നിന്നുള്ള ഏക പ്രതിനിധിയായി എന്‍.സി.പിയുടെ മൊഹ്‌സിന്‍ പണ്ടാരിപ്പുരയെ തെരെഞ്ഞെടുക്കുകയായിരുന്നു. പിന്നീട് നടന്ന പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യഥാക്രമം കോയമ്മക്കോയയെയും മൊഹാസിന്‍ പണ്ടാരിപ്പുരയെയും തെരഞ്ഞെടുക്കുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY