DweepDiary.com | ABOUT US | Saturday, 20 August 2022

നിറയെ യാത്രക്കാരുമായി നടുക്കടലിൽ കുടുങ്ങിയ ബോട്ടിന് രക്ഷകരായി - ലക്ഷദ്വീപ് തീരദേശ പോലീസ്

In main news BY AMG On 27 November 2021
കവരത്തി (25/11/2021): കടമത്ത് ദ്വീപിൽ നിന്നു० അമേനി ദ്വീപിലേക്ക് പോവുകയായിരുന്ന റജവുൽ മിറാജ് എന്ന സ്വകാര്യ ബോട്ടാണ് എൻജിൻ തകരാറിലായതിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയത്. ഇന്നലെ (25/11/2021) വെെകീട്ടാണ് അപകടം ഉണ്ടായത്. ബോട്ട് നന്നാക്കാനുള്ള ജീവനക്കാരുടെ ശ്രമം പരാജയപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും അടങ്ങിയ യാത്രക്കാർ പരിഭ്രാന്തരായി. അപകട സമയത്ത് കടലിൽ ബോട്ടിൻ്റെ അറ്റകുറ്റപ്പണികളും ട്രയലിങ്ങ് പരീക്ഷണങ്ങളും നടത്തുകയായിരുന്ന കടമത്ത് ദ്വീപ് തീരദേശ പോലീസിന് യാത്രക്കാർ സന്ദേശം അയച്ചതിനാൽ സേനയുടെ അതിവേഗ ഇൻ്റർസെപ്റ്റംർ സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഈ സമയം ബോട്ട് ലക്ഷ്യമില്ലാതെ ഒഴുകി നടക്കുകയായിരുന്നു. കേടായ ബോട്ടിൽ നിന്ന് യാത്രക്കാരെ മുഴുവൻ സേനയുടെ ബോട്ടിലേക്ക് മാറ്റുകയും ബോട്ടിനെയു० യാത്രക്കാരെയു० സുരക്ഷിതമായി അമിനിയി ദ്വീപിലെത്തിക്കുകയായിരുന്നു. അപകടത്തിലായ ബോട്ടിൽ 26 പേരുണ്ടായിരുന്നു.
പ്രേ० നസീർ, കൗസർ, ഷുക്കൂർ എന്നിവരായിരുന്നു രക്ഷാ സംഘത്തിലുണ്ടായിരുന്നത്. 2013 മെയ് 18 ന് അമിനിയിൽ നിന്ന് കടമത്ത് ദ്വീപിലേക്ക് പോയ ബോട്ട് അപകടത്തിൽ പെട്ട് 6 പേർ മരിച്ചിരുന്നു. (പഴയ അപകട വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യുക) href="http://www.dweepdiary.com/category/main-news/1991.html">click

SHARE YOUR FEEDBACK

RECENT IN THIS CATEGORY