ലോക് ഡൗൺ ലംഘിച്ച് സർക്കിൾ ഇൻസ്പെക്ടർ കടന്നതായി ആരോപണം - സംഭവം സ്ഥിരീകരിച്ച് എസ് ഡി ഒ
കൽപേനി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും പൊതു ഗതാഗതം അടച്ച് പൂട്ടുകയും ചെയ്ത സാഹചര്യത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അർദ്ധരാത്രി മത്സ്യബന്ധന ബോട്ടിൽ സ്വദേശത്തേക്ക് കടന്നതായി ആരോപണം. കൽപേനി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആണ് ഇൗ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയത്. സംഭവം സ്ഥിരീകരിച്ചതായി സ്ഥലം സബ് ഡിവിഷണൽ ഓഫീസർ ചെറിയ കോയ മാധ്യമങ്ങളോട് പറഞ്ഞു.
ചട്ട ലംഘനത്തേക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി എസ് ഡി ഒ പ്രസ്താവിച്ചു.
ചട്ട ലംഘനത്തേക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി എസ് ഡി ഒ പ്രസ്താവിച്ചു.