DweepDiary.com | ABOUT US | Saturday, 27 April 2024

മാലി ദ്വീപുകാര്‍ പേരിട്ടു വരുന്നു അടുത്ത കൊടുങ്കാറ്റ് - ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത

In main news BY Admin On 25 September 2019
തിരുവനന്തപുരം: മാലി ദ്വീപുകാര്‍ പേരിട്ടു വരുന്നു അടുത്ത കൊടുങ്കാറ്റ്. അറബിക്കടലില്‍ രൂപം കൊണ്ട "ഹിക്ക" ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേഖലയില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ ആ മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഹിക്ക ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 'ശര്‍ഖിയ ' 'അല്‍ വുസ്ത' എന്നീ തീര പ്രദേശങ്ങളില്‍ കനത്ത മഴയോട് കൂടി 'ഹിക്ക ' ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്റെ മുന്നറിയിപ്പ്.

അടുത്ത കൊടുങ്കാറ്റിന് മ്യാന്‍മാര്‍ പേരായ ക്യാര്‍ (Kyarr) ആയിരിക്കും നല്‍കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY