DweepDiary.com | ABOUT US | Friday, 26 April 2024

"സ്കൂളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം" - ഹൈക്കോടതി

In main news BY Admin On 01 April 2019
കൊച്ചി (01/04/2019): പരീക്ഷാഫലം പ്രഖ്യാപിച്ച് പിറ്റേ ദിവസം തന്നെ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കേരള ഹൈക്കോടതിയുടെ അനുകൂല വിധി. വിദ്യാഭ്യാസ വകുപ്പിന്റെ വാദങ്ങള്‍ ഇങ്ങനെ:- 108 പ്രവര്‍ത്തി ദിനങ്ങളാണ് ആകെ ലഭിച്ചത്, കുട്ടികളുടെ പഠന നിലവാരം മോശമാണ്. ലക്ഷദ്വീപില്‍ സൂര്യാഘാതം പോലുള്ളവ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സ്കൂള്‍ പൂട്ടരുതെന്ന ഈ ഉത്തരവ് കൂട്ടായ തീരുമാനമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലെ സമര്‍ത്ഥരും ദ്വീപുവാസികളുമായ മുന്‍ അധ്യാപകരാണ് കമ്മിറ്റി അംഗങ്ങളുമാണെന്നും ആയതിനിനാല്‍ കുട്ടികളുടെ നല്ല ഭാവിയെ കരുതി പുതിയ അദ്ധ്യയനം തടസപ്പെടുത്തരുതെന്നും സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വസ്തുതകള്‍ പരിശോധിച്ച ബഹുമാന്യ ജഡ്ജ് ജസ്റ്റിസ് ശ്രീമതി പിവി ആശ, കുട്ടികളുടെ നന്മയെ മാനിച്ച് കൊണ്ട് അദ്ധ്യയനം തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കട്ടെയെന്നും ഉത്തരവിട്ടു.


രക്ഷിതാക്കള്‍ക്ക് വേണ്ടി അഡ്വ. സണ്ണി പി മാര്‍ക്കോസും വിദ്യാഭ്യാസ വകുപ്പിന് അഡ്വ. പി വിജയകുമാറും ഹാജരായി. ഇതിനിടെ സര്‍വീസ് സംഘടനകള്‍ അധ്യാപകര്‍ക്കായ് പ്രവര്‍ത്തിക്കുന്നില്ലെന്നാരോപിച്ച് ചിലദ്വീപുകളില്‍ അധ്യാപകര്‍ സംഘടനകളില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY