DweepDiary.com | ABOUT US | Friday, 26 April 2024

എല്ലാവരേയും പാസ്സാക്കാതെ സ്കൂള്‍ ഫലം പുറത്തുവന്നു- 5 ലും 8ലും തോറ്റവര്‍ക്കായി ' സേ'പരീക്ഷ

In main news BY Mubeenfras On 31 March 2019
കവരത്തി- 2018-19 അധ്യയനം വര്‍ഷം അവസാക്കുന്ന ഇന്ന് ഞെട്ടിപ്പിക്കുന്ന സ്കൂള്‍ ഫലമാണ് വിദ്യാര്‍ത്ഥികളെ കാത്തിരുന്നത്. രാവിലെ ചിരിച്ച് കളിച്ച് ഫലമറിയാന്‍ എത്തിയ പലവിദ്യാര്‍ത്ഥികളും കരഞ്ഞ് കൊണ്ടാണ് വിട്ടിലേക്ക് പോയത്. 5,8,9 ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം പേരും തോറ്റിരിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പതാം ക്ലാസ്സുവരേയുള്ള വാര്‍ഷിക പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം കേന്ദ്രീകൃതമാക്കി കവരത്തിയില്‍ വെച്ച് നടന്നിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി പരീക്ഷാ ഫലം കവരത്തിയില്‍ നിന്ന് തന്നെ അതാത് ദ്വീപുകളിലേക്ക് അയച്ചിരുന്നു. 5,8,9 ക്ലാസ്സുകളില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ തോറ്റിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രീയ മൂല്യനിര്‍ണ്ണയം നടത്തിയെങ്കിലും പരീക്ഷാഫലം ഉണ്ടാക്കാന്‍ അതാത് സ്കൂളിന് അധികാരം കൊടുത്തിരുന്നു. 5,8 ക്ലാസ്സുകളിലെ തോറ്റ വിഷയങ്ങള്‍ക്ക് സേ പരീക്ഷ കൂടി ഉള്‍പ്പെടുത്തി. ഈ പരീക്ഷ ഏപ്രില്‍ 20 ന് ആരംഭിക്കും. തോറ്റവര്‍ക്ക് പ്രത്യേകം റെമഡിയല്‍ ക്ലാസ്സും സംഘടിപ്പിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY