DweepDiary.com | ABOUT US | Friday, 26 April 2024

ദ്വീപിന്റെ സ്വന്തം ചൂര അന്താരാഷ്ട്ര വിപണിയിൽ

In main news BY Admin On 23 November 2018
ട്യൂണ മത്സ്യത്തിന്റെ കൊതിയൂറും രുചിക്കൂട്ടുകളുമായി ലക്ഷദ്വീപ് ഓര്‍ഗാനിക് അന്താരാഷ്ട്ര വിപണിയിലേക്കെത്തുന്നു. ആഗോളമാര്‍ക്കറ്റില്‍ നിരവധി ആവശ്യക്കാരുളള ലക്ഷദ്വീപ് രുചിക്കൂട്ടുകള്‍ കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മലയാള മനോരമ ഫിയസ്റ്റയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമ്പൂര്‍ണ പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ 20 വരെ പ്രദര്‍ശനവേദിയിലുണ്ടാകും. കലര്‍പ്പറ്റ നാളികേരത്തിന്റേയും, പോഷകസമ്പുഷ്ടമായ ട്യൂണ മത്സ്യത്തിന്റെയും മുഖ്യസ്രോതസ്സെന്ന നിലയില്‍ ലോകമെങ്ങുമുള്ള ഖ്യാതി ദ്വീപിന്റെ ഉല്‍പത്തി കാലം മുതല്‍ തന്നെ ലക്ഷദ്വീപിന് സ്വന്തമാണ്. ഇപ്പോള്‍ മോസ ഓര്‍ഗാനിക് എന്ന സ്വകാര്യസംരംഭം ലക്ഷദ്വീപിന്റെ തനതായ ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ അവതരിപ്പിച്ചുകൊണ്ട് അന്തര്‍ദ്ദേശീയ വാണിജ്യഭൂപടത്തില്‍ ലക്ഷദ്വീപിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഓര്‍ഗാനിക് വെളിച്ചെണ്ണ, വിര്‍ജിന്‍ വെളിച്ചെണ്ണ, ദ്രവരൂപത്തിലുള്ള ശര്‍ക്കര, ഉണക്കിയ ട്യൂണ മാംസം, ട്യൂണ അച്ചാര്‍, ട്യൂണ ചട്ണി, എണ്ണയില്‍ കുതിര്‍ത്ത ലൈറ്റ് ട്യൂണ മാംസം തുടങ്ങിയ അതുല്യമായ ലക്ഷദ്വീപ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ മേളയില്‍ നിന്നും വാങ്ങാവുന്നതാണ്. നവംബര്‍ 16-ാം തീയതി പ്രദര്‍ശന വേദിയില്‍ വച്ച് ലക്ഷദ്വീപ് യൂണിയന്‍ ടെറിട്ടറിയുടെ മുന്‍ എം.പി.യായ ശ്രീ. മുഹമ്മദ് ഹംദുള്ള സയ്യിദ് ലക്ഷദ്വീപ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ പ്രകാശനം ചെയ്യും.

കടപ്പാട്: കേരള വിഷൻ ടിവി

SHARE YOUR FEEDBACK

RECENT IN THIS CATEGORY