ലക്ഷദ്വീപ് തീരത്തു ചരക്കു കപ്പലില്‍ വന്‍ സ്‌ഫോടനം
മുംബൈ(7.03.18): ലക്ഷദ്വീപ് തീരത്തു വച്ചു കപ്പലില്‍ വന്‍ സ്‌ഫോടനം. സ്യൂയസില്‍ നിന്നു സിംഗപ്പുരിലേയ്ക്കു പോയ കപ്പലാണു ലക്ഷദ്വീപ് തീരത്തു വച്ച് കത്തിയമര്‍ന്നത്. കപ്പലിലെ 4 ജീവനക്കാരെ ഒഴികെ ബക്കിയുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. 13 ഇന്ത്യക്കാര്‍ അടക്കം 27 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നു. തീ പിടിച്ച ഉടന്‍ അപായ സൂചന ലഭിച്ചതിനെ തുടര്‍ന്നു മര്‍ച്ചന്റ് നേവിയുടെ കപ്പന്‍ സഹായത്തിന് എത്തുകയായിരുന്നു. ഇവര്‍ 23 പേരെ രക്ഷിച്ചു. ബാക്കി 4 പേരെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കപ്പലില്‍ തീ ആളിപ്പടരുകയായിരുന്നു.