DweepDiary.com | ABOUT US | Friday, 26 April 2024

എംവി കോടിത്തല ചരക്ക് കപ്പലില്‍ നിന്നും നാവികനെ കാണാതായി - സംഭവം പുലര്‍ച്ചെ കൊച്ചിയോടടുത്ത്

In main news BY Admin On 05 November 2017
കൊച്ചി (05/11/2017): കവരത്തിയില്‍ നിന്നും ഇന്നലെ (04/11/2017) 11 മണിക്ക് കൊച്ചിയിലേക്ക് പുറപ്പെട്ട എം വി കൊടിത്തല എന്ന ചരക്ക് കപ്പലിലെ സെക്കന്റ് എഞ്ചിനീയറായി കണ്ണൂർ അലവിൽ ആറാംകോട്ടം സ്വദേശി വികാസ് ഓലയിലിനെ (38) നെ കപ്പലിൽ നിന്നും കാണാതായി. കൊച്ചിയോടടുത്ത് ഏതാണ്ട് പുലർച്ചെ 5 മണിയോടെയാണ് ഇദ്ദേഹത്തെ കാണാതായതെന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു. രാത്രി ജീവനക്കാര്‍ ഒന്നിച്ച് കണ്ടതാണ്. എന്നാല്‍ ഡ്യൂട്ടിയില്‍ ​ഇന്ന് പുലര്‍ച്ചെ 5 നു എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആളെ കപ്പലിലൊന്നും കണ്ടില്ല. തുടര്‍ന്ന് ക്യാപ്റ്റന്‍ സാറ്റലേറ്റ് സിഗ്നല്‍ വഴി ആ പ്രദേശത്തുള്ള എല്ലാ കപ്പലുകള്‍ക്കും അടിയന്തിര സന്ദേശം നല്‍കി. കപ്പല്‍ യാത്ര നിര്‍ത്തുകയും സഹപ്രവര്‍ത്തകനു വേണ്ടി അന്വേഷണം ആരംഭിക്കുകയും ചെയ്തു. തീരദേശ സേനയും തെരെച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കാലാവസ്ഥ സുഖകരവും കടല്‍ ശാന്തവുമായിരുന്നു.

ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായിത്തിക്കുന്ന പ്രഗതി മറൈൻ സർവീസസ് ആണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY