ഔരിയുടെ 'മറ്റാരും ചോല്ലിണ്ടെ ' സൂപ്പര്‍ ഹിറ്റിലേക്ക്
മലയാളിയുടെ മനസില്‍ മങ്ങലേല്‍ക്കാത്ത ചില ജോണ്‍സണ്‍ ഈണങ്ങള്‍ ആര്‍ദ്രമായി പുനരാലപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡ് ശ്രദ്ധ നേടുന്നത്. 'മന്ദാരച്ചെപ്പില്‍' ആരംഭിച്ച് പല ഈണങ്ങളിലൂടെ മുന്നോട്ടുപോകുന്ന യൂട്യൂബില്‍ ശ്രദ്ധനേടിയ ആ ഗാനത്തിന്റെ ഈണത്തില്‍ അമിനി സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ ഔരിറഹ്മാന്റെ വരികള്‍ക്ക് ചുവട് വെച്ചഭിനയിച്ച യൂട്യൂബ് ഗാനം ഇതിനകം തന്നെ ദ്വീപിലും കേരളക്കരയിലും ഹിറ്റായിക്കഴിഞ്ഞു. സാലി കവരത്തിയുടെ ക്യാമറയില്‍ പകര്‍ത്തിയ തനി ദ്വീപന്‍ വീഡിയോ വൈറലാവുകയാണ്. ഇമാം ഇമ്മിയാണ് എഡിറ്റിങ്ങ് നിര്‍വ്വ്ഹിച്ചിരിക്കുന്ന ഈ ആല്‍ബത്തിന് കൊടുത്തിരിക്കുന്ന പേര് ഓടം എന്നാണ്. യൂട്യൂബിലൂടെ പാട്ട് കേള്‍ക്കാന്‍ ക്ലിക്ക് https://www.youtube.com/watch?v=e8ovBnHMNKk.