DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിനു പുതിയ എൻ.സി.സി. യൂണിറ്റ് - എ.ഡി.ജി. ലക്ഷദ്വീപ് സന്ദർശിച്ചു

In main news BY Admin On 05 March 2017
കവരത്തി (03/03/2017): ലക്ഷദ്വീപ്-കേരളം എൻ.സി.സി. ഡൈരക്റ്ററേറ്റിലെ അഡീഷണൽ ഡൈരക്റ്റർ ജനറൽ മേജർ ജനറൽ ആർ.എസ്. മലാവെ ദ്വീപുകൾ സന്ദർശിച്ചു. വിദ്യാഭ്യാസ അധികൃതരുമായി നടന്ന ചർച്ചയ്ക്ക് ശേഷം ലക്ഷദ്വീപിനു പ്രത്യേക യൂണിറ്റ് എന്ന ദീർഘ കാല ആവശ്യം അദ്ദേഹം തത്വത്തിൽ അംഗീകരിച്ചു. ഇതിനായി നിലവിലെ യൂണിറ്റുകളിൽ കേഡറ്റുകളുടെ ആൾബലം വർദ്ധിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഒട്ടേറെ ഗുണമുള്ള തീരുമാനമാണിതെന്ന് എൻ.സി.സി. ഓഫീസർമാർ വിലയിരുത്തുന്നു. ഗ്രേസ് മാർക്കുകൾക്ക് പുറമെ തൊഴിൽ മേഖലയിൽ എൻ.സി.സി.ക്കു പ്രത്യേക പരിഗണനയുണ്ട്. പുതിയ യൂണിറ്റ് വരുന്നതോടെ കൂടുതൽ സ്കൂളുകൾക്ക് എൻ.സി.സി. അനുവദിച്ചു കിട്ടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അഗത്തി ഗവർമെൻറു സീനിയർ സെക്കൻഡറി സ്കൂളിൽ അദ്ദേഹത്തിനു ഊഷ്മള വരവേൽപ്പ് നൽകി തുടർന്ന് എസ്.ബി. സ്കൂൾ അദ്ദേഹം സന്ദർശിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY