അമിനി എന്‍.സി.സി യൂണിറ്റ് വീണ്ടും മികവ് പുലര്‍ത്തി
കല്‍പേനി- കേരള-ലക്ഷദ്വീപ് എന്‍.സി.സി യൂണിറ്റിന്റെ വാര്‍ഷിക പരിശീലന ക്യാമ്പിന് വിരാമം കുറിക്കുമ്പോള്‍ വീണ്ടും മികവ് പുലര്‍ത്തി അമിനി എന്‍.സി.സി യൂണിറ്റ്. ഇത് രണ്ടാം തവണയാണ് മികവ് പുലര്‍ത്തുന്നത്. 7 സബ് യൂണിറ്റുകളില്‍ നിന്നായി 325 കാഡറ്റുകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. കാഡറ്റുകള്‍ക്കായി ഇന്‍റ്റര്‍ യൂണിറ്റ് മസ്തരങ്ങള്‍ സംഘടിപ്പിച്ചു. പരേഡ്, ഫുഡ്ബോള്‍, ക്വിസ്സ്, തുടങ്ങിയ ഇനങ്ങളില്‍ അമിനി സ്കൂള്‍ കാഡറ്റുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്മാരായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ നേവല്‍ എന്‍.സി.സി ക്യാപ്റ്റന്‍ ജിസ് വാല്‍ നല്‍കി. പരിപാടി വീക്ഷിക്കാന്‍ നിരധിപേര്‍ എത്തിയിരുന്നു.