DweepDiary.com | ABOUT US | Friday, 26 April 2024

'കണ്ണാടിപ്പാത്ത ബെസ്റ്റ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് 2016'- അപേക്ഷ ക്ഷണിക്കുന്നു

In main news BY Admin On 03 September 2016
കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം വര്‍ഷം തോറും കൊടുത്തുവരാറുള്ള ''കണ്ണാടിപ്പാത്ത ബെസ്റ്റ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ' ന് 2015-16 വര്‍ഷത്തെക്കുള്ള അപേക്ഷ ക്ഷണിച്ചു. 2015 നംവംബര്‍ 1 ന് ശേഷം ഇതുവരെ പുറത്തിറങ്ങിയ ലക്ഷദ്വീപില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. അപേക്ഷയോടൊപ്പം (to kannadipatha@gmail.com) ഫിലിമിന്റെ യൂട്യൂബ് ലിങ്കോ അല്ലെങ്കില്‍ സി.ഡിയില്‍ കോപ്പി ചെയ്തോ സമര്‍പ്പിക്കേണ്ടതാണ്. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ പ്രത്യേക ജൂറിയാണ് ഫിലിം പരിശോധിക്കുക. പ്രശസ്തി പത്രവും ഫലകവുമായിരിക്കും അവാര്‍ഡായി നല്‍കുക. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍1 ന് കില്‍ത്താനില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുക. ഒക്ടോബര്‍ 15 ന് മുമ്പായി അപേക്ഷകളും ഫിലിമും ചീഫ് എഡിറ്റര്‍, കണ്ണാടിപ്പാത്ത സാംസ്ക്കാരിക മാസിക, ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം, കില്‍ത്താന്‍ (അല്ലെങ്കില്‍ ഇമെയില്‍ മുഖേനയോ) എന്ന മേല്‍വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9447981929

SHARE YOUR FEEDBACK

RECENT IN THIS CATEGORY