DweepDiary.com | ABOUT US | Friday, 26 April 2024

"B കാറ്റഗറികളില്‍ ദ്വീപുകരല്ലാത്തവര്‍ക്കും നിയമനം വേണം" - അന്തിമ വാദം ഇന്ന്‍

In main news BY Admin On 14 June 2016
അധ്യാപക നിയമനങ്ങള്‍ അടക്കം "B" കാറ്റഗറികളില്‍ ലക്ഷദ്വീപുകാരല്ലാത്തവര്‍ക്കും നിയമനം വേണമെന്ന്‍ ആവശ്യപ്പെട്ട് അനീഷും മറ്റു ചിലരും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന്‍ അന്തിമ വാദം കേള്‍ക്കും. ഇതിനെതിരെ ലക്ഷദ്വീപിലെ രണ്ട് പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി കോടതിയെ സമീപിച്ചതും ശ്രദ്ധേയമായി. ബന്ധ വൈരികളായ ലക്ഷദ്വീപ് സ്റ്റുഡന്‍റ് അസോസിയേഷനും (LSA) നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുമാണ് (NSUI) സംയുക്തമായിട്ട് ദ്വീപുകാര്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കുന്നത്. അവസരങ്ങളില്ലാത്ത ലക്ഷദ്വീപുകാരുടെ തസ്തികകള്‍ പുറത്തു നിന്നുള്ളവര്‍ക്ക് നല്‍കുന്നത് ദ്വീപില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കും. കോടതി നടപടികള്‍ ലക്ഷദ്വീപ് ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ദ്വീപില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത അദ്ധ്യാപകനായിരുന്നു അനീഷ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY