DweepDiary.com | ABOUT US | Saturday, 27 April 2024

വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം

In job and education BY Web desk On 19 March 2024

കവരത്തി : കഴിഞ്ഞ ദിവസം ആരംഭിച്ച സ്കൂൾ വാർഷിക പരീക്ഷ ലക്ഷദ്വീപിലെ വിദ്യാർത്ഥികളെ ആകെ വട്ടം കറക്കുന്നതായി. പതിവിന് വിപരീതമായി മൂന്നാം തരം മുതൽ എട്ടാം തരം വരെയുള്ള ക്ലാസ്സുകളിൽ സി ബി എസ് ഇക്കും കേരളാ സിലബസിനും ഒരേ ചോദ്യ പേപ്പർ തന്നെ നൽകാനുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം നടപ്പിൽ വന്നതിനു ശേഷമുള്ള ആദ്യ വാർഷിക പരീക്ഷയാണിത്. പുതിയ പരിഷ്കരണം വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരള സിലബസിലുള്ള വിദ്യാർത്ഥികളെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്. ഇവർക്ക് വരുന്ന ചോദ്യങ്ങളിൽ 10 ശതമാനം മാത്രമാണ് പാഠപുസ്തകത്തിൽ നിന്നുള്ളൂ. ബാക്കിയെല്ലാം സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾക്കുത്തരം എഴുതേണ്ട അവസ്ഥയാണ്. സി ബി എസ് ഇ പാറ്റേണിലുള്ള ചോദ്യങ്ങളാണ് പരിഷ്കരണം മൂലം കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. അറബി സെക്കൻ്റ് ലാംഗ്വേജായി പഠിക്കുന്ന വിദ്യാർത്ഥികൾ മലയാളം പരീക്ഷ നിർബന്ധമായും എഴുതിയിരിക്കണം എന്ന വ്യവസ്ഥയും ഇതോടൊപ്പമുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY