DweepDiary.com | ABOUT US | Saturday, 27 April 2024

സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ

In job and education BY Web desk On 07 March 2024
കൊച്ചി : ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളും സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ ലഭിച്ചു. വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ എസ് സി ഇ ആർ ടി കേരള മലയാളം മീഡിയം ക്ലാസുകൾ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റുന്നു എന്നാണ് സ്കൂൾ വിദ്യഭ്യാസം പൂർണ്ണമായും സി ബി എസ് ഇയിലേക്ക് മാറ്റികൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നത്.
വിദ്യാർഥികളുടെ മത്സര പരീക്ഷകൾക്കും ഭാവിയിലെ അക്കാദമിക്, പ്രൊഫഷണൽ ഉയർച്ചയ്ക്കും വേണ്ട വൈദഗ്ധ്യം ഉറപ്പ് വരുത്താനാണ് പുതിയ നീക്കമെന്നാണ് വകുപ്പ് ന്യായമായി പറഞ്ഞിരുന്നത്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സകൂളുകളും സി ബി എസ് ഇ യിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ജനുവരിയിൽ സ്‌കൂളുകളിലെ വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാൾമാർക്ക് വിദ്യഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശവും വിവാദമായിരുന്നു. മൂന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിൽ കേരള സിലബസ് ഇംഗ്ലീഷ് മീഡിയത്തിനും സി ബി എസ് ഇ കാറ്റഗറിക്കും കൂടി ഇനി മുതൽ ഒരേ പരീക്ഷ തന്നെ നടത്തണമെന്നായിരുന്നു പ്രിൻസിപ്പാളുമാർക്ക് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് ദാഹിയയിൽ നിന്ന് ലഭിച്ച നിർദ്ദേശം. സ്കൂളുകൾ പൂർണ്ണമായും സി ബി എസ് ഇയിലേക്ക് മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. രക്ഷിതാക്കളെയോ പ്രാദേശിക രാഷ്ട്രീയ നേതാക്കളെയോ കേൾക്കാതെയുള്ള ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എം പി ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയക്കുകയും ചെയ്തിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY