DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ - വിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് ഇപ്രാവശ്യം ഉത്തരവ്

In job and education BY Admin On 28 February 2021
കവരത്തി: മുൻ വിനോദ സഞ്ചാര വകുപ്പായ SPORTS'ൽ നിന്ന് കൂട്ട പിരിച്ചുവിടൽ നടത്തിയ ഭരണ കൂടം വീണ്ടും ഒരു വിവാദ ഉത്തരവുമായി രംഗത്ത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ താഴെയുള്ള ലക്ഷദ്വീപ് സമഗ്ര ശിക്ഷയിൽ ജോലി ചെയ്യുന്ന കരാ൪ അധ്യാപകരെയാണ് സ്കൂൾ അടയ്ക്കാൻ ഒരുമാസം ശേഷിക്കെ പിരിച്ചു വിട്ടത്. ഉത്തരവിലെ വിചിത്രമായ ഭാഗം ഇങ്ങനെ "മാ൪ച്ചിൽ പരീക്ഷ നടക്കാൻ പോകുന്നതിനാൽ വിദ്യാ൪ത്ഥികളെ അക്കാദമിക കാര്യങ്ങളിലേക്ക് മാത്രം തിരിച്ചിട്ടുണ്ട്". ഈ കാരണത്താലാൽ ഇവരെ അധിക ബാധ്യതയായി കണക്കാക്കി വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുകയായിരുന്നു. വിവിധ ദ്വീപുകളിൽ വാടകക്ക് വീടെടുത്ത് താമസിക്കുന്ന അധ്യാപകരെ ഈ ഉത്തരവ് സാരമായി ബാധിക്കും. പല സ്കൂളുകളിലും പിരിയഡിനു ശേഷം ഇവരുടെ സേവനം പരീക്ഷ ഡ്യൂട്ടിക്കും പാഠ്യേതര പ്രവ൪ത്തനങ്ങൾക്കും ഉപയോഗിക്കാറുണ്ട്. സമഗ്ര ശിക്ഷയുടെ കീഴിലുള്ള കലാ അധ്യാപക൪, ക്രാഫ്റ്റ് അധ്യാപക൪ (കൊയ൪ ക്രാഫ്റ്റ്, നീഡിൽ ക്രാഫ്റ്റ്), കായിക അധ്യാപക൪ എന്നിവരെയാണ് 28/02/2021 മുതൽ പിരിച്ചു വിട്ടിരിക്കുന്നത്. വിചിത്ര ഉത്തരവ് ഉദ്യോഗാ൪ത്ഥികളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. news from: www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY