DweepDiary.com | ABOUT US | Saturday, 27 April 2024

സുവർണ കാലത്തിന്റെ ചെങ്കൊലേന്തി അഗത്തി സ്കൂൾ

In job and education BY Admin On 16 March 2019
അഗത്തി: വിവിധ മേഖലകളിലെ പ്രകടനത്തിൽ വീണ്ടും മികവിന്റെ ഫോഷാഖ് കാണിച്ച് അഗത്തി സ്കൂൾ. ദേശീയ സയൻസ് ഒളിമ്പ്യാഡിൻ്റെയും അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൻ്റെയും (രണ്ടാംതല) ഫലപ്രഖ്യാപനം നടത്തിയപ്പോൾ സോണിലെ ഒന്നും രണ്ടും മൂന്നും റാങ്ക് അഗത്തിക്ക്‌. ദേശീയ സയൻസ് ഒളിമ്പ്യാഡിൽ സി ബി എസ് ഇ പത്താംതരത്തിലെ സ്റ്റിവറ്റ് എസ്തർ പിജി, ശാഹില ഹൈറ ബിഎം, മുഹമ്മദ് സുഹൈൽ എംകെ എന്നിവരാണ് താരങ്ങളായത്. അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലും സ്റ്റിവറ്റ് എസ്തറും ശാഹില ഹൈറയും സ്ഥാനങ്ങൾ നിലനിർത്തി. മൂന്നാം സ്ഥാനത്ത് മുഹമ്മദ് ജുനൈദ് കെ യും സിബിഎസ്സി പത്താം ക്ലാസുകാരൻ തന്നെയാണ്.
സത്യസന്ധതയോടെ ലഭിക്കുന്ന നേട്ടങ്ങളെ എക്കാലവും നിലനിൽക്കുകയുള്ളു എന്നും അത് കുട്ടികളിൽ ഗുണാത്മകമായ പ്രചോദനം ഉണ്ടാക്കുമെന്നുമാണ് ഇവിടുത്തെ പ്രിൻസിപ്പാൾ കെപിബി അഹമ്മദ് കോയയുടെ നയം.
ക്ലാസ് അധ്യാപിക ഹസീന ടീച്ചർ ഫലമറിയുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞിരുന്നു. പത്താം തരം പരീക്ഷ എഴുതുന്ന കുട്ടികളെ എല്ലാദിവസവും രാവിലെ പരീക്ഷാ ഹാളിലേക്ക് കയറും മുമ്പ് കുട്ടികളോട് കുശലം പറഞ്ഞും വരാൻ വൈകുന്ന കുട്ടികളുടെ വീട്ടിൽ വിളിച്ച് കുട്ടികളെ എത്തിക്കാനും ടീച്ചർ മുന്നിലുണ്ടാവും. ടീച്ചർ കുട്ടികൾക്ക്‌ അമ്മ തന്നെയാണെന്ന് അധ്യാപക ഫോറം സെക്രട്ടറി ശ്രീ ഷാനവാസ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY