DweepDiary.com | ABOUT US | Saturday, 27 April 2024

കോഴിക്കോട് സര്‍വ്വകലാശാലയുമായുള്ള കരാര്‍ പുതുക്കി - ലക്ഷദ്വീപുകളിലേക്കുള്ള സമഗ്ര കോളേജ് - നടപടി വേഗത്തിലാക്കും

In job and education BY Admin On 02 July 2018
തേഞ്ഞിപ്പലം (02/07/2018): ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അക്കാദമികവും ഭരണപരവുമായ മേൽനോട്ടം വഹിക്കുന്നതിന് കാലിക്കറ്റ് സർവകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം നേരത്തേയുണ്ടാക്കിയ ധാരണാപത്രം പുതുക്കും. നിലവിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ഈമാസം അവസാനിക്കുന്ന സാഹചര്യത്തിൽ, കൊച്ചിയിലെ ലക്ഷദ്വീപ് വികസന കോർപ്പറേഷൻ ആസ്ഥാനത്തുചേർന്ന സംയുക്ത അവലോകനസമിതി യോഗം ചേർന്നിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ഫാറൂഖ്ഖാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വൈസ്‌ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾമജീദ്, ലക്ഷദ്വീപ് ഉന്നതവിദ്യാഭ്യാസ ഡീൻ ഡോ. എൻ.എ.എം. അബ്ദുൾഖാദർ, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ സെക്രട്ടറി എ. ഹംസ, ഡയറക്ടർ കിഷൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കവരത്തി, ആന്ത്രോത്ത്, കടമത്ത് പഠനകേന്ദ്രങ്ങളുടെ പരിഷ്‌കരണം, സെന്ററുകളിലെ അധ്യാപകർക്കും മറ്റും ഗണ്യമായ വേതനവർധനവ് അനുവദിക്കൽ തുടങ്ങിയവയ്ക്കായി വിശദമായ പാക്കേജ് തയ്യാറാക്കാൻ ഡീൻ ഡോ. എൻ.എ.എം. അബ്ദുൾഖാദറിനെ ചുമതലപ്പെടുത്തി. കാലിക്കറ്റിനു കീഴിലെ മുഴുവൻ ലക്ഷദ്വീപ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ അവസാനത്തിൽ സർവകലാശാലാ കാമ്പസിൽ സമ്മേളനം നടത്തും. സർവകലാശാലയുടെ സഹകരണത്തോടെ ലക്ഷദ്വീപിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സമ്പൂർണ കോളേജിന്റെ നടപടികൾ ത്വരപ്പെടുത്താനും തീരുമാനമായി.



കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY