DweepDiary.com | ABOUT US | Friday, 26 April 2024

അൻഷിദ ബീവി കാർഷിക ശാസ്ത്രത്തിലെ ലക്ഷദ്വീപിൻറെ രണ്ടാമത്തെ ഡോക്ടറേറ്റുകാരി

In job and education BY Admin On 13 February 2017
ന്യൂഡൽഹി (09.02.2017): ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ന്യൂദൽഹിയിൽ (IRAI) നടന്ന സനദ് ദാന ചടങ്ങിൽ ദ്വീപിന്റെ യശസ്സ് വാനോളം ഉയർത്തി ഒരു പെൺതരി. ലക്ഷദ്വീപിലെ കൽപേനി ദ്വീപിലെ മാൽമിക്കാക്കാട അഷറഫ് മാഷിന്റെയും ചേരാന്നല്ലാല കുഞ്ഞിബിയുടെയും മകൾ അൻഷിദ ബീവി എന്ന ഈ മിടുക്കി 55'മത് ഗവേഷണ ബിരുദ ദാന ചടങ്ങിൽ അഗ്രികൾച്ചറല്‍ എക്സ്റ്റൻഷനിൽ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയത്. കേന്ദ്ര കാർഷിക വികസന കർഷകക്ഷേമ വകുപ്പ്‌ മന്ത്രി ശ്രി രാധാ മോഹൻ സിങ്ങാണു അൻഷിദയ്ക്ക് ഗവേഷക ബിരുദം നൽകിയത്.

പ്രാഥമിക വിദ്യാഭ്യാസം ലക്ഷദ്വീപിൽ നിന്നും പൂർത്തിയാക്കിയ ശേഷം ബിരുദ പഠനം കേരളത്തിലെ പടന്നക്കാട് അഗ്രികൾച്ചർ കോളേജിൽ പൂർത്തിയാക്കുകയും ശേഷം ബിരുദാനന്തര ബിരുദത്തിന് ICAR ദേശീയ തലത്തിൽ നടത്തിയ JRF (Junior Research Fellowship) പരീക്ഷയിലൂടെ 2011ൽ IARI(Indian Agricultural Research Institute) ൽ പ്രവേശിച്ചു. SRF (Senior Research Fellowship) പരീക്ഷ 2013ൽ പാസാവുകയും തുടർന്ന് IARI യിൽ PHD ക്ക് ചേരുകയും ചെയ്തു. 2013ൽ തന്നെ Agricultural Scientist Recruitment Body (ASRB) നടത്തിയ പരീക്ഷയിലൂടെ ICAR -Scientist ആവുക എന്ന തന്റെ സ്വപ്നത്തിലേക്ക് പറന്നുയരുകയായിരുന്നു ഈ പ്രതിഭ.

ഇപ്പോൾ ഹൈദരാബാദിലെ ICAR - CRIDA യിൽ കാർഷിക വികസന കർഷക ക്ഷേമ മന്ത്രാലയത്തിന്റെ താഴെ Scientist(ശാസ്ത്രജ്ഞ)ആയി സേവനമനുഷ്ട്ടിച്ച് വരുന്നു. ദ്വീപ് ഡയറിയുടെ ആശംസകൾ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY