DweepDiary.com | ABOUT US | Friday, 26 April 2024

കുറെ ഒപ്റ്റിക് ഫൈബര്‍ ചിന്തകള്‍

In editorial BY Admin On 20 January 2015
ബഹുമാനപ്പെട്ട ലക്ഷദ്വീപ് ലോകസഭ മെമ്പര്‍,

അടുത്ത കാലത്ത് ലക്ഷദ്വീപിനെ ഒട്ടാകെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്യങ്കലയിലേക്ക് ബന്ധിപ്പിക്കിക്കുന്ന പദ്ധതി പരിചയപ്പെടുത്തുകയുണ്ടായി. പുരോഗമനപരമായ ഈ തീരുമാനം അനുമോദനാര്‍ഹം തന്നെ. എന്നാല്‍ ഈ പദ്ധതി വളരെ പെട്ടെന്ന് ദ്വീപിലേക്ക് വേണോ എന്ന്‍ മറു ചോദ്യം ഉന്നയിക്കുമ്പോള്‍ നീരസമുണ്ടാവുക സ്വാഭാവികം.
നമ്മുടെ നാടുകളില്‍ ഏറി വരുന്ന കുറ്റകൃത്യ പ്രവണത പ്രത്യേകിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാറില്ല. അടുത്ത കാലത്ത് കില്‍ത്താന്‍ ദ്വീപില്‍ ഒരു പെണ്‍കുട്ടിയെ പ്രണയം ഭാവിച്ച് അവളുടെ സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പൊതുജനങ്ങള്‍ക്കിടയില്‍ മാനക്കേടുണ്ടാക്കിയത് ഒരു പോലീസുകാരനാണ്. മറ്റൊരു യുവകാമുകന്‍ അമിനി സ്വദേശിനിയായ കാമുകിയുടെ നഗ്ന വീഡിയോ പകര്‍ത്തി പരസ്യപ്പെടുത്തിയതും ഈ അടുത്ത കാലത്താണ്. റാവൂത്തരുടെ ഒളിക്യാമറ ലീലാവിലാസങ്ങള്‍ സാംസ്കാരിക ലക്ഷദ്വീപിനെ ഏറെ വേദനിപ്പിച്ച മറ്റൊരു സംഭവമായിരുന്നു. ചെത്ലാത് ദ്വീപിലെ ഒരു പെണ്‍കുട്ടിയുമായി കാമുകന്‍ നടത്തുന്ന ഇക്കിളിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. ഈ രൂപത്തിലുള്ള ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ ദ്വീപിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങീട്ട് കാലമേറേയായില്ല. ഇനിയും റിപ്പോര്‍ട്ട് ചെയ്യാതെ കിടക്കുന്നവയും ഒതുക്കി തീര്‍ത്തവയും വേറെയുണ്ട്. വളരെ വികസിത സാങ്കേതിക നമ്മുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമായതോടെ അവയുടെ ദുരുപയോഗവും കൂടിവരികയാണ്. വാട്സ് അപ് പോലേയുള്ള നൂതന സങ്കേതങ്ങള്‍ യുവതി യുവാക്കള്‍ക്ക് ഏറെ സ്വകാര്യത നല്‍കുന്നു. ആരും കാണുന്നില്ല എന്ന്‍ കരുതി എന്തും ഷെയര്‍ ചെയ്യുന്ന യുവതി അല്ലെങ്കില്‍ യുവാവിന് പിന്നീടൊരു കാലത്ത് ആ ദ്യശ്യങ്ങള്‍ തിരിച്ചടിയാവുന്നു.

പട്ടാപ്പകല്‍ നടക്കുന്ന കുറ്റകൃത്യംപോലും ഫലപ്രദമായി നേരിടാന്‍ പറ്റാത്ത നമ്മുടെ പോലീസിന് ഈ സങ്കേതങ്ങള്‍ വല്ലതും അറിയുമോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

അതിനാലാണ് ഞങ്ങള്‍ പറയുന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി ആരംഭിക്കാന്‍ വരട്ടെ. അതിന് മുമ്പ് നമ്മുടെ പോലീസ് വകുപ്പിന് കരുത്തുറ്റ ഒരു സൈബര്‍ സെല്‍ തുടങ്ങാം. അവരെ അതിവിദഗ്ദ്ധരായ വിവര സാങ്കേതിക കുറ്റവാളികളെ നേരിടാന്‍ പാകത്തില്‍ അവരെ സജ്ജമാക്കാം. എന്തിനും ഏതിനും കുറ്റം പറയുന്ന നിങ്ങളുടെ മറുപക്ഷക്കാരാണ് ഞങ്ങളെന്ന് ആക്ഷേപിച്ച് ഇത് വിലക്കേടുക്കാതിരിക്കരുതെന്ന്‍ അപേക്ഷ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY