DweepDiary.com | ABOUT US | Saturday, 04 May 2024

ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ

In Politics BY Web desk On 20 April 2024
ലക്ഷദ്വീപിൽ ഇന്നലെ നടന്ന പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സമ്മദിദാനാവകാശം വിനിയോഗിച്ച മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ നേരുന്നതായി ഹംദുള്ളാ സഈദ് പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ കരുതലിന് പ്രത്യേകം നന്ദി പറയുന്നതായും അവകാശപോരാട്ടങ്ങളിൽ എന്നും കൂടെയുണ്ടാകുമെന്നും മുഹമ്മദ്‌ ഫൈസൽ അറിയിച്ചു. ജൂൺ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY