NCP വൈസ് പ്രസിഡന്റിനെതിരെ പാര്‍ട്ടി കടുത്ത നടപടിയിലേക്ക്
കല്പേനി(22/4/14):- NCP വൈസ് പ്രസിഡന്റും DP മെമ്പറുമായ ശ്രീ.കെ.പി.ചെറിയകോയയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്തെന്ന ആരോപണമുള്‍പ്പടെ മറ്റ് 7 ഓളം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയന്നാണ് NCP ഇദ്ദേഹത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടി ലെറ്റര്‍ ഹെഡും സീലും വിസിറ്റിങ്ങ് കാര്‍ഡും തിരിച്ചേല്‍പ്പിക്കണമെന്നും പ്രസിഡന്റ് ശ്രീ.പൂക്കോയാ തങ്ങള്‍ കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ്ങിലാണ് ഇദ്ദേഹത്തിനെരിനെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ