DweepDiary.com | ABOUT US | Wednesday, 01 May 2024

ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി

In Politics BY Web desk On 19 April 2024

കൊച്ചി : ലക്ഷദ്വീപിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ലക്ഷദ്വീപിലെ വോട്ടർമാരോട് ആഹ്വാനം ചെയ്ത് എ ഐ സി സി നേതാവ് രാഹുൽ ഗാന്ധി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ലക്ഷദ്വീപിലെ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ച് രംഗത്തുവന്നത്. ലക്ഷദ്വീപ് തനിക്ക് രാജ്യത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ട പ്രദേശമാണെന്നും ലക്ഷദ്വീപിന്റെ സൗന്ദര്യം നശിപ്പിക്കാനാണ് നിലവിലെ ഏകാധിപത്യ ഭരണകൂടം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു. ഹംദുള്ളാ സഈദിന് വിജയാശംസകൾ നേർന്നാണ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY