DweepDiary.com | ABOUT US | Wednesday, 01 May 2024

പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി

In Politics BY Web desk On 18 April 2024
കൊച്ചി: എൻ.സി.പി. (എസ്) സ്ഥാനാർത്ഥി പടിപ്പുര മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് സി. പി. ഐ. ജനറൽ സെക്രട്ടറി സി.ടി. നജ്മുദ്ദീനെ വിളിച്ച് പിന്തുണ അഭ്യർത്ഥിക്കുന്ന ടെലഫോൺ സംഭാഷണം പുറത്ത്. സംഭാഷണത്തിൽ താൻ ബിനോയ് വിശ്വം സഖാവിനെ വിളിച്ച് സംസാരിച്ചിരുന്നു എന്നും അദ്ദേഹം സി.ടി.യെ വിളിച്ച് സംസാരിക്കാൻ പറഞ്ഞിരുന്നു എന്നും പറയുന്നുണ്ട്. അനുകൂലമായി സംസാരിച്ച സി.ടി. നജ്മുദ്ദീൻ താൻ ആകെ കഷ്ടപ്പാടിലാണെന്നും സാമ്പത്തികമായും ശാരീരികമായും അവശതയിലാണെന്നും പറയുന്നുണ്ട്. നിങ്ങൾ നാട്ടിലെത്തിയാൽ വിളിക്കൂ നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ടാവുന്നു. സംസാരിച്ച് ധാരണയിൽ എത്തിയതിനു ശേഷമാവണം സി. പി. ഐ. തങ്ങളുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള സോഷ്യൽ മീഡിയ കുറിപ്പ് പുറത്തിറക്കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY