DweepDiary.com | ABOUT US | Monday, 29 April 2024

സർക്കാർ ഉദ്യോഗസ്ഥർ പാർട്ടി -തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം

In Politics BY Web desk On 17 April 2024
കിൽത്താൻ : ഗവണ്മെന്റ് ജീക്കനക്കാർ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാവരുതെന്നും പ്രവർത്തനത്തിൽ ഇടപെടപെടരുതെന്നും കിൽത്താൻ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ കെ ബുസാർ ജംഹാർ കർശന നിർദ്ദേശം നൽകി. ഗവണ്മെന്റ് ജീവനക്കാർ ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തിക്കുന്നതായും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി ഇടപെടുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിപ്പിക്കാനോ പറയാനോ പാടില്ല. തങ്ങൾ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് വെളിപ്പെടുത്താനും പറ്റില്ല. ഇങ്ങനെ ചെയ്യുന്നത് കേന്ദ്ര സിവിൽ സർവ്വീസ് നിയമത്തിന്റെ ലംഘനമാണെന്നും സർക്കുലറിൽ പറയുന്നു. വാഹനത്തിലോ വസതികളിലോ ഏതെങ്കിലും പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിയമലംഘനമായി പരിഗണിക്കുന്നതാണെന്ന് സർക്കുലറിൽ പ്രത്യേകം പറയുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY