നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
![](/uploads/news/6746ac645a3ff18cdfa3f8ad6d5cadf9.jpg)
കവരത്തി: കവരത്തി സ്വദേശി നഷീദ യാസ്മിന് അമേരിക്കയിലെ മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറെസ്റ്ററി റിസോഴ്സിൽ ബിരുദാനന്ദര ബിരുദം. ഫോറെസ്റ്ററി റിസോഴ്സിൽ ബിരുദാനന്ദര ബിരുദം നേടുന്ന ആദ്യ ലക്ഷദ്വീപുകാരിയാണ് നഷീദ. തൃശ്ശൂരിലെ കാർഷിക സർവ്വകലാശാലയിൽ നിന്ന് ബി എസ് സി ഫോറസ്ട്രി പൂർത്തിയാക്കിയ ശേഷം സ്കോളർഷിപ്പോടെയാണ് അമേരിക്കയിലേക്ക് ബിരുദാനന്തര ബിരുദത്തിന് പോവുന്നത്. നിലവിൽ സൗത്ത് കരോലിനയിലെ ക്ലംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫോറസ്ട്രിയിൽ പി എച്ച് ഡിക്ക് അഡ്മിഷൻ നേടിയിട്ടുമുണ്ട്. നല്ലകോയ - ബുഷ്‌റ ബീഗം ദമ്പതികളുടെ മകളാണ്. മുതിർന്ന കോൺഗ്രസ്സ് നേതാവ് യു സി കെ തങ്ങളുടെ പേരമകൾ കൂടിയാണ് നഷീദ. അമേരിക്കയിലെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് നഷീദ .
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മുൻ എം പി ഡോ. പൂകുഞ്ഞി കോയയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ദ്വീപിലെ കൃഷി- പെരിഫറൽ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ കാർഷിക വകുപ്പ്
- കവരത്തി എസ് ബി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ടി. കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
- പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദമൻ-ദിയു എംപി ഉമേഷ് പട്ടേൽ
- ലക്ഷദ്വീപിൽ രണ്ട് സൈനിക വ്യോമതാവളങ്ങൾ, പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം