ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
കിൽത്താൻ : ലക്ഷദ്വീപിൽ നാളെ നടക്കാനിരിക്കുന്ന പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പ്രവർത്തകരും തങ്ങളുടെ സമ്മദിദാനാവകാശം വിനിയോഗിക്കണമെന്നും ഇത് രാജ്യത്തിന്റെ ഗതി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എസ് കെ എസ് എസ് എഫ് കിൽത്താൻ യൂണിറ്റ്. പ്രധാനമായും മത്സര രംഗത്തുള്ളത് ഇന്ത്യാ മുന്നണിയുടെ സ്ഥാനാർഥികൾ തന്നെയാണെന്നും സ്വന്തം തീരുമാനങ്ങളോടും ശരികളോടും യോജിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തണമെന്നും എസ് കെ എസ് എസ് എഫ് കിൽത്താൻ യൂണിറ്റ് സെക്രട്ടറി തഖിയുദ്ധീൻ അലി സി എച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.