അമിനി എൻ ഐ ഒ ടിയിൽ നിന്ന് ശുദ്ധജല ലഭ്യത നിലച്ചിട്ട് മാസങ്ങളായി ; ജനങ്ങൾ കടുത്ത ദുരിതത്തിൽ
അമിനി : അമിനിയിൽ കടൽവെള്ള ശുദ്ധീകരണ ശാലയിൽ നിന്ന് ലഭിക്കുന്ന വെള്ളം കിട്ടാതായി മാസങ്ങളാവുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പദ്ധതിയുടെ പ്രവർത്തന തകരാറ് മൂലം വെള്ളം കിട്ടാതാവുന്നത് തുടർക്കഥയാവുന്നതായി കാണുന്നു. വിശദമായി അന്വേഷിച്ച് ഇതിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയ്യാറാവണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. വീടുകളിൽ പൈപ്പുകളും മീറ്ററും സ്ഥാപിച്ചിട്ട് കിട്ടാത്ത അവസ്ഥയാണുള്ളത്. കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി എത്രയും പെട്ടന്ന് ഉണ്ടാവണമെന്ന് ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ലക്ഷദ്വീപ് ആവശ്യപ്പെടുന്നു.