യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് മെയിൻലാൻ്റ് യൂണിറ്റ് കൊച്ചിയിൽ മാർച്ച് നടത്തി
![](/uploads/news/fb220e8fd0ffa761efe1fc2966c2a736.jpg)
കൊച്ചി : ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെയിൻ ലാൻഡ് യൂണിറ്റ് കൊച്ചിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിൽ നടന്ന മാർച്ച് ഹസൻ ബഡുമുക്കഗോത്തി ഉദ്ഘാടനം ചെയ്തു. മെയിൻലാൻ്റ് യൂണിറ്റ് കോൺഗ്രസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് , എൻഎസ്യു ഐ നേതാവ് സബാഹ് അറക്കൽ, കവരത്തി എൽ ടി സി സി മുൻ പ്രസിഡൻ്റ് സലീം എന്നിവർ സംസാരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഢാ പട്ടേലിന്റെ ദുർഭരണവും ലക്ഷദ്വീപ് എംപിയുടെ അനാസ്ഥയും യാത്രാദുരിതം രൂക്ഷമാവുന്നതിന് കാരണമായതായി നേതാക്കൾ ആരോപിച്ചു. എൽ ടി സി സിയുടെ നേതൃത്വത്തിൽ ഓരോ ദ്വീപുകളിലും ഡി സി , ബി ഡി ഒ ഓഫീസുകളിലേക്കും കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്കും ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമാണ് കൊച്ചിയിൽ മാർച്ച് സംഘടിപ്പിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ദ്വീപിലെ കൃഷി- പെരിഫറൽ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ കാർഷിക വകുപ്പ്
- കവരത്തി എസ് ബി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ടി. കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
- പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദമൻ-ദിയു എംപി ഉമേഷ് പട്ടേൽ
- ലക്ഷദ്വീപിൽ രണ്ട് സൈനിക വ്യോമതാവളങ്ങൾ, പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം
- കവരത്തി നഴ്സിംഗ് കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചു