DweepDiary.com | ABOUT US | Saturday, 27 July 2024

ബേപ്പൂർ പോർട്ടിനോടുള്ള ഭരണകൂടത്തിന്റെ അവഗണന: കോൺഗ്രസ് പ്രതിഷേധ മാർച്ച്

In main news BY P Faseena On 26 November 2023
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകളും ചരക്ക് നീക്കവും പൂർണ്ണമായും നിർത്തലാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷദ്വീപ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്നുള്ള യാത്രാ കപ്പലുകളുടെയും ഫെറി വെസലുകളുടെയും സർവീസുകൾ പുനരാരംഭിക്കുക, കന്നുകാലി കയറ്റുമതിയിൽ ഏർപ്പെടുത്തിയ അനാവശ്യമായ നിയന്ത്രണങ്ങൾ എടുത്തു മാറ്റുക, ബേപ്പൂർ തുറമുഖത്തിലുള്ള ലക്ഷദ്വീപ് പോർട്ട് ഓഫീസിൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുക, മൂന്ന് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാമുട്ടി മുഖ്യപ്രഭാഷണം നടത്തി. ആമിർ തുഫെയിൽ അധ്യക്ഷത വഹിച്ചു. എൻ എസ് യു ലക്ഷദ്വീപ് സംസ്ഥാന പ്രസിഡണ്ട് അജാസ് അക്ബർ, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ രാജീവൻ, ബേപ്പൂർ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആഷിക്, ആന്ത്രോത്ത് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ സി പി മുസ്തഫ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, പഞ്ചായത്തംഗം ജബ്ബാർ, എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY