DweepDiary.com | ABOUT US | Wednesday, 06 November 2024

ഹെലൻ കെല്ലർ അവാർഡ് കെ കെ ഉമർ ഫാറൂഖിന്

In main news BY P Faseena On 24 November 2023
ആന്ത്രോത്ത്: ഈ വർഷത്തെ ഹെലൻ കെല്ലർ ദേശീയ അവാർഡ് ആന്ത്രോത്ത് സ്വദേശി കെ കെ ഉമർ ഫാറൂഖിന്. പരിമിതികളെ മറികടന്ന് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റ്റർ ഫോർ പ്രമോഷൻ ഓഫ് എംപ്ലോയ്മെന്റ് ഫോർ ഡിസാബ്‌ൾഡ് പീപിൾ (എൻ സി പി.ഇ ഡി പി) യുടെ അവാർഡിഡിനാണ് ഫാറൂഖ് അർഹനായത്. ഡിസംബർ 9ന് ഡൽഹിയിൽവെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.

ഡിസബിൾ വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി 13 വർഷത്തോളമായി ഉമറുൽ ഫാറൂഖ്‌ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കേന്ദ്രമായ ചക്കരയുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. തനിക്ക് ലഭിച്ച അവാർഡിൽ സന്തോഷം ഉണ്ടെന്നും ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ലക്ഷദ്വീപിലെ ജനങ്ങൾക്കും അവാർഡ് സമർപ്പിക്കുന്നുവെന്നും ഫാറൂഖ്‌ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY