പണ്ടാരം ഭൂമി: ഭരണകൂട നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി പിടിച്ചെടുക്കുന്ന ഭരണകൂട നീക്കത്തിനെതിരെ ഹൈക്കോടതി സ്റ്റേ. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാകാതെ വിഷയത്തിൽ തുടർ നടപടികൾ ഉണ്ടാകരുത് എന്നാണ് കോടതിയുടെ നിർദ്ദേശം. അഡ്വ. ദീപിക, അഡ്വ.ലാൽ, അഡ്വ. കെ ജോസഫ് എന്നിവർ ഹരജിക്കാർക്കുവേണ്ടി ഹാജരായി. പരാതിക്കാർ കളക്റ്റർക്ക് റിവ്യൂ സമർപ്പിച്ചിട്ടുണ്ടെന്നും അത് എത്രയും പെട്ടെന്ന് തീർപ്പാക്കുമെന്നും അഡ്‌മിനിസ്ട്രേഷൻ കോടതിയിൽ അറിയിച്ചു.
എന്നാൽ കോടതിയുടെ അന്തിമ വിധി ഉണ്ടാവുന്നതുവരെ ഭൂമിയിൽ ഒരു പ്രവർത്തനവും അഡ്‌മിനിസ്ട്രേഷൻ നടത്താൻ പാടില്ല എന്ന് കോടതി ഉത്തരവിലൂടെ പറഞ്ഞു. പിടിച്ചെടുക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്നാണ് ഭരണകൂടം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ തങ്ങളുടെ പൂർവികരായി കൈമാറിവന്ന സ്വന്തം ഭൂമിയാണ് ഭരണകൂടം സർക്കാർ ഭൂമിയെന്നും പറഞ്ഞു തട്ടിയെടുക്കുന്നതെന്ന്ഹരജിക്കാർ വാദിച്ചു. അതേസമയം കേസ് തീർപ്പാകുന്നത് വരെ ഉടമകൾ ഭൂമി അന്യാധീനപ്പെടുത്താനോ വില്പ്പന നടത്താനോ പാടില്ല എന്നും കോടതി പറഞ്ഞു.
പണ്ടാരം ഭൂമി വിഷയത്തിൽ ഭൂമി പിടിച്ചെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോകുന്ന ലക്ഷദ്വീപ് ഭരണകൂടത്തിനു വലിയ തിരിച്ചടിയാണ് കോടതി ഉത്തരവിലൂടെ ഉണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.