സ്വകാര്യ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് ഭരണകൂടം

കവരത്തി: കവരത്തി ഹെലിപാഡിന് സമീപമുള്ള സ്വകാര്യ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് ലക്ഷദ്വീപ് ഭരണകൂടം. സ്വകാര്യ ഭൂമി സർക്കാർ ഭൂമിയാണെന്ന് കാണിച്ചു കൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചത്.
ലക്ഷദ്വീപിലെ ഭൂമികൾക്കുമേൽ ദ്വീപ് ഭരണകൂടം നടത്തുന്നത് നിയമവിരുദ്ധമായ നീക്കങ്ങളാണെന്ന വാദം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. പണ്ടാര ഭൂമി പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം.