കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ

കവരത്തി: വയനാട് എം.പി രാഹുൽഗാന്ധിയെ മാനനഷ്ടക്കേസിൽ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതികരിച്ച് ലക്ഷദ്വീപ് എൻ. എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് അജാസ് അക്ബർ. ബി.ജെ.പിയുടെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താൻ കഴിയുന്ന നേതാവല്ല രാഹുൽ ഗാന്ധി. ലോക്സഭയിൽ സഹപ്രവർത്തകയെ ശൂർപ്പണക എന്ന് വിളിച്ച നരേന്ദ്രമോദിയും വ്യാജ ഡിഗ്രിയുള്ള സ്മൃതി ഇറാനിയും മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത പ്രാഗ്യതാക്കൂറും
യോഗ്യരായിട്ട് ഇരിക്കുന്ന ഈ കാലത്ത് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അയോഗ്യത കൽപ്പിക്കപ്പെട്ട, സത്യത്തിന് വേണ്ടി നിലകൊള്ളാൻ എന്ത് വില കൊടുക്കാനും തയ്യാറാണെന്ന് ഉറച്ച സ്വരത്തിൽ പറയുന്ന രാഹുൽ ഗാന്ധിയിൽ തന്നെയാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷയെന്ന് അജാസ് പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയെപ്പോലും കൈവള്ളയിലൊതുക്കികൊണ്ടുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിത്തറയിളകാൻ ഇനി അധികനാളുകളില്ല എന്നും ലക്ഷദ്വീപ് എൻ. എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് അജാസ് അക്ബർ പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
- ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായി നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്
- കൊച്ചി കപ്പൽചാലിൽ ചാടിയ യുവതിക്ക് രക്ഷകനായി ജംഹർ