ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ

കൊച്ചി: സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യജീവിതം തകരാൻ കാരണമാകുന്ന തെറ്റായ പ്രവണതകൾ ഉണ്ടാകാതെ കാത്തു സൂക്ഷിക്കണമെന്ന്
മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു.
ദ്വീപുകളുടെ പൈതൃകവും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിക്കപ്പെടണമെന്നും.യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചേരാനല്ലൂർ ജാമിഅ അശ്അരിയ്യ:യിൽ നടന്ന സമ്മേളനം ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എൻ.അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.വി.എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫത്ഹുദ്ദീൻ ആറ്റക്കോയ തങ്ങൾ ആന്ത്രോത്ത് പ്രാർഥന നടത്തി.വിവിധ സെഷനുകൾക്ക് മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ.യു.സി അബ്ദുൽ മജീദ്, മുസ്ത്വഫ കോഡൂർ,എസ്.വൈ.എസ് സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, പി.എ അബ്ദുൽ ജബ്ബാർ സഖാഫി,എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ നേതൃത്വം നൽകി. പി. എ ഹൈദ്രോസ് ഹാജി,ഷാജഹാൻ സഖാഫി കാക്കനാട് പ്രസംഗിച്ചു.സമാപന സംഗമത്തിന് സയ്യിദ് സഹീർ ജീലാനി കവരത്തി നേതൃത്വം നൽകി.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ