DweepDiary.com | ABOUT US | Saturday, 27 April 2024

ബിത്ര ഖാസി 'നല്ലാപ്പ' ഓര്‍മ്മയില്‍

In death BY Admin On 16 July 2015
കൊച്ചി- കൊച്ച് ബിത്ര ദ്വീപിൽ വലിയ മനസ്സുമായി ആർക്ക് മുൻപിലും നിറപുഞ്ചിരിയുമായെത്തുന്ന ബിത്രയുടെ ബഹുമാന്യനായ ഖാളി സൈനുൽ ആബിദ് ഹാജിയെന്ന ' നല്ലാപ്പ' ഇനി ഓർമ്മയിൽ. ദീര്‍ഘ നാളായി അര്‍ബുദ രോഗ ചികിസ്തയിലായിരുന്നു. മത സാംസ്കാരിക സാമൂഹ്യ മേഖലകളിലെല്ലാം തന്റെതായ എളിമയോടെ ബിത്രയുടെ നായകനായി നിന്ന് എല്ലാവർക്കും സ്വീകാര്യനായി നിന്ന വിക്തിത്വമായിരുന്നു അദ്ദേഹം. ബിത്രയുടെ ഖാളിയായി അഭിമാനമേറിയ ഇടപെടലുകൾ നടത്താനും തർക്കങ്ങൾക്കെല്ലാം മതവിധികൾക്കുള്ളിൽ നിന്ന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനുമായി. വിശ്രൂതനായ മലിക് മൗലാ മഖാമിന്റെ പരിപാലകനായി ദീർഘകാലം സേവനം ചെയ്യാനുമായത് ആ ജീവിതത്തെ ധന്യമാക്കി. ബിത്ര കോ.ഓപ്പ്.സൊസൈറ്റി പ്രസിഡ്ന്റ് പദവിയിൽ വർഷങ്ങളോളം അലങ്കരിച്ചു. അസുഖം മൂർച്ചിച്ഛ അവസ്തയിലും തന്നെ സന്ദർശിക്കാനെത്തുന്നവരെയെല്ലാം പുഞ്ചിരിയോടെ നേരിടുകയായിരുന്നു. ഖബറടക്കം മട്ടാഞ്ചേരി മുഹിയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് നടന്നു- മക്കള്‍- ത്വാഹാ ഗഫൂര്‍, മുഹമ്മദ്- ഭാര്യ- ആറ്റബി.
അദ്ദേഹത്തിന്റെ മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കാനും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു

SHARE YOUR FEEDBACK

RECENT IN THIS CATEGORY