DweepDiary.com | ABOUT US | Thursday, 09 May 2024

ലക്ഷദ്വീപില്‍ പതിനെട്ട് പുതിയ 4ജി ടവറുകള്‍ക്ക് അനുമതി നല്‍കി വാര്‍ത്ത വിതരണമന്ത്രാലയം

In main news BY P Faseena On 28 May 2022
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ 18 പുതിയ 4G മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അനുമതി. ദ്വീപില്‍ നിലവിലുള്ള പത്തൊമ്പത് 2ജി ടവറുകള്‍4G സേവനങ്ങളിലേക്ക് നവീകരിക്കും, എല്ലാ ദ്വീപുകളിലും 225 കിലോമീറ്ററല്‍ ഫൈബര്‍ ടു ദ ഹോം കണക്ഷന്‍ നല്‍കുന്നതിനുമുള്ള വിപുലമായ വികസന പാക്കേജിനും ടെലികോംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
61 കോടിയുടെ ടെലികോം വികസന പാക്കേജ് നടപ്പിലാക്കിയാല്‍ ലക്ഷദ്വീപ് മുഴുവനും മെച്ചപ്പെട്ട മൊബൈല്‍ നെറ്റ്വർക്ക്‌ കണക്റ്റിവിറ്റിയും എല്ലാ വീട്ടിലും ഒപ്റ്റിക്കല്‍ ഫൈബര്‍ നല്‍കാനുള്ള ശേഷിയും കൈവരിക്കുമെന്നാണ് കലക്ടര്‍ അസ്‌കര്‍ അലി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശത്തിനായുള്ള പ്രത്യേക പദ്ധതി എന്ന നിലയില്‍ കൊച്ചി ലക്ഷദ്വീപ് അന്തര്‍വാഹിനി ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി 2023 ഒക്ടോബറില്‍ പൂര്‍ത്തീകരിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ ലക്ഷദ്വീപിന്റെ നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് 1.71ല്‍ നിന്ന് 100 ജി.ബി.പി.എസ് ആയി വര്‍ദ്ധിക്കും.പദ്ധതികള്‍ നിലവില്‍ വരുന്നതോടെ ലക്ഷദ്വീപ് നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY