DweepDiary.com | ABOUT US | Wednesday, 08 May 2024

മാല്‍ദ്വീപുകളെയും ദ്വീപ് രാഷ്ട്രങ്ങളെയും വെല്ലുവിളിച്ച് ഇന്ത്യയുടെ വിനോദസഞ്ചാര പദ്ധതി - 12 ദ്വീപുകള്‍ക്കു അനുമതി

In main news BY Admin On 29 June 2018
ന്യൂഡല്‍ഹി (29/06/2018): പഞ്ചാര നിറമുള്ള കറയില്ലാത്ത മണല്‍ പരപ്പ്, പച്ച നിറമുള്ള കുട്ടികള്‍ക്ക് പോലും കുളിക്കാവുന്ന ആഴം കുറഞ്ഞ ലഗൂണ്‍, പവിഴപ്പുറ്റുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, ഇതിനൊക്കെ പുറമെ കുറ്റക്യത്യങ്ങള്‍ ഒട്ടും ഇല്ലാത്ത നിഷ്കളങ്കര്‍ മാത്രം വസിക്കുന്ന സീറോ ക്രിമിനല്‍ സോണ്‍... ചിന്തിച്ചാല്‍ മാലദ്വീപായിരിക്കും ഓര്‍മ്മയില്‍ ആദ്യം എത്തുക. ലക്ഷദ്വീപ് ജന പ്രതിനിധികളുടെ നീണ്ട കാല ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ വിനോദ സഞ്ചാരികളുടെ പറുദീസയാവുകയാണ് ലക്ഷദ്വീപ്.

മറൈന്‍ പാര്‍ക്കായി ഒരിക്കല്‍ പ്രഖ്യാപിച്ച (ഇത് നടപ്പിലായില്ല) സുഹേലി ദ്വീപ് അടക്കം 12 ദ്വീപുകളാണ് വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കുക. ഭാരതത്തിന്‍റെ തന്ത്ര പ്രധാന മേഖലയും അതിലോലമായ പരിസ്ഥിതിയും പ്രത്യേക സംസ്കാര സംരക്ഷണവും കണക്കിലെടുത്ത് .ഇതുവരേയായി കേന്ദ്രം നിബന്ധനകളോടെ പ്രധാനമായും അഞ്ച് ദ്വീപുകളിലാണ് വിനോദ സഞ്ചാരത്തിന് അനുമതി നല്കിയിരുന്നത്. ഇനി മിനിക്കോയി, ബംഗാരം, സുഹേലി, ചെറിയം, തിണ്ണകര, കല്‍പ്പേനി, കടമത്, അഗത്തി, ചെത്ത്‌ലത്ത്, ബിത്ര തുടങ്ങിയ തീരങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്.

സുഹേലി, മിനിക്കോയ്, കട്മത്‌ ദ്വീപുകളിലായി 300 കോടിയുടെ പൊതു സ്വകാര്യ നിക്ഷേപത്തിന് അനുമതിയായിട്ടുണ്ട്.

പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുകയെന്ന്‍ ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ ബല്‍റാം മീന വ്യക്തമാക്കി. ഇതുവഴി രൂപപ്പെടുന്ന കനത്ത തൊഴില്‍ അവസരം പ്രധാനമായും ദ്വീപുവാസികള്‍ക്ക് അവസരം നല്‍കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY