DweepDiary.com | ABOUT US | Wednesday, 24 April 2024

വിജയത്തിളക്കവുമായി കായിക താരങ്ങള്‍

In sports BY Admin On 03 February 2016
കോഴിക്കോട്(02.02.16):- 61 ആമത് ദേശീയ സ്കൂള്‍ ഗെയിംസിന് കൊടിയിറങ്ങുമ്പോള്‍ ലക്ഷദ്വീപ് ടീമിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. മെഡലുകള്‍ കിട്ടിയില്ലെങ്കിലും ടീമിലെ 2 അത്ലറ്റുകള്‍ക്ക് ഫൈനലിലും രണ്ട് പേര്‍ക്ക് സെമി ഫൈനലിലും മത്സരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി താരങ്ങള്‍ കാണുന്നു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ആന്ത്രോത്ത് സ്വദേശിനി ബീബി സുലൈഖയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 4X100 മീറ്റര്‍ റിലേയില്‍ റമീസ് ഖാന്‍ (അമിനി), മുബഷിര്‍ഖാന്‍(അഗത്തി), റുഖ്മാനുല്‍ ഹഖ് (കവരത്തി), ഇഖ്ലാഷ്(മിനിക്കോയി) എന്നിവരാണ് ഫൈനലില്‍ മത്സരിച്ചവര്‍. സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഫാത്തിമാ സഅദിയ്യ (അമിനി), ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ റമീസ് ഖാന്‍ (അമിനി) എന്നിവര്‍ സെമിഫൈനലിലും കളിച്ചു. വിവിധ ദ്വീപുകളില്‍ നിന്നായി 16 ആണ്‍ കുട്ടികളും 11 പെണ്‍ കുട്ടികളുമാണ് മീറ്റില്‍ പങ്കെടുത്തത്. കടുത്ത അവഗണനിയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കാനെത്തിയവരുടെ പ്രകടകടനം ഇതുവരെയുള്ളതില്‍ മികച്ചതാണെന്ന് പറയാം. സിന്തറ്റിക് ട്രാക് സ്വപ്നം കാണുന്ന ലക്ഷദ്വീപിലെ കായിക താരങ്ങളുടെ സ്വപ്നം പൂവണിയുമെന്ന പ്രത്യാശയുമുണ്ട്. കായിക താരങ്ങള്‍ളെ ലക്ഷദ്വീപ് എന്‍.എസ്.യു.ഐ, എല്‍.എസ്.എ വിദ്യാര്‍ത്ഥി സംഘടനകള്‍ അനുമോദിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY