DweepDiary.com | ABOUT US | Friday, 26 April 2024

എട്ടാമത് പ്രൈസ്മണി ടൂര്‍ണമെന്റ് ഈ മാസം 16 മുതല്‍

In sports BY Admin On 02 February 2016
കവരത്തി- അഡ്മിനിസ്റ്റേറ്ററുടെ എട്ടാമത് ഫുഡ്ബോള്‍, വോളീബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഈ മാസം 16 മുതല്‍ 23 വരെ കില്‍ത്താന്‍ ചെത്ത്ലാത്ത് ദ്വീപുകളില്‍ വെച്ച് നടത്താന്‍ തീരുമാനമായി. ഫുഡ്ബോള്‍, വോളീബോള്‍ കില്‍ത്താനിലും ബാഡ്മിന്റണ്‍, ക്രിക്കറ്റ് ചെത്ത്ലാത്തിലുമായിരിക്കും നടക്കുക. ഒരു ദ്വീപില്‍ നിന്ന് ഒരു ടീം മാത്രമേ ഓരോ കളിയിലേക്കായി തെരെഞ്ഞെടുക്കുക. ബിത്രയില്‍ നിന്ന് ക്രിക്കറ്റ് ടീം മാത്രമേ അനുവദിക്കുകയുള്ളൂ. ഫുഡ്ബോളിന് 16 പേരും വോളീബോളിന് 10 പേരും ക്രിക്കറ്റിന് 16 പേരും ബാഡ്മിന്റണിന് 5 പേരെയുമാണ് തെരെഞ്ഞെടുക്കുക. ഫോട്ടോ ഐ.ഡി കാര്‍ഡ് ഓരോ കളിക്കാരനും നിര്‍ബന്ധമായിരിക്കും. വിരമിച്ച കളിക്കാര്‍ക്കും +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കളിയില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY