DweepDiary.com | ABOUT US | Thursday, 28 March 2024

കളിക്കളത്തില്‍ കരുത്ത് തെളിയിച്ച് വീണ്ടും ആന്ത്രോത്ത് ഒന്നാമത്

In sports BY Admin On 31 October 2015
മിനിക്കോയി(30.10.15):- 25-ാം ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന് സമാപനം. 10 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തില്‍ 181 പോയിന്റുമായി ആന്ത്രോത്ത് ഒന്നാം സ്ഥാനക്കാരായി. 119 പോയിന്റുമായി ആതിഥേയരായ മിനിക്കോയി രണ്ടാം സ്ഥാനത്തും 99.5 പോയിന്റുമായി അമിനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 2004 മുതല്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരാണ് ആന്ത്രോത്ത്. കൂടാതെ ഇതുവരെ നടന്ന സ്കൂള്‍ ഗെയിംസില്‍ 17 പ്രാവശ്യവും ആന്ത്രോത്ത് ചാമ്പ്യരായി.
സമാപന ചടങ്ങ് ചെയര്‍പേഴ്സണ്‍ ശ്രീ.ഓ.ഇബ്രാഹിം മണിക്ഫാന്‍ മുഖ്യാത്ഥിതിയായി. പ്രിന്‍സിപ്പാള്‍ ശ്രീ.ജി.കെ.മുഹമ്മദ് മീറ്റിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.പി മെമ്പര്‍ ശ്രീ.ഇബ്രാഹിം നൂഗെ, ശ്രീ.ആദില്‍ റഷീദ് തൗസീഫ്, ഡെപ്യൂട്ടി കളക്ടര്‍ ശ്രീ.സി.ചെറിയകോയ, ചെയര്‍പേഴ്സണ്‍ ശ്രീ.ഓ.ഇബ്രാഹിം മണിക്ഫാന്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. 2016 ലെ LSG വേദിയായി അഗത്തിയെ പ്രഖ്യാപിക്കുകയും ഫ്ലാഗ് ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അഗത്തിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റ് വാങ്ങുകയും ചെയ്തു. ശ്രീ.ജി.ആര്‍ ഇഹ് സാന്‍ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
സ്കോര്‍ (Final)
ആന്ത്രോത്ത്- 181
മിനിക്കോയി- 119
അമിനി- 99.5
കവരത്തി- 72
അഗത്തി- 40.5
കല്‍പേനി- 40
ചെത്ത്ലാത്ത്- 29
കടമത്ത്- 20
കില്‍ത്താന്‍- 11
ബിത്ര- 00

SHARE YOUR FEEDBACK

RECENT IN THIS CATEGORY